കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യമാണ് രാജ്യത്തിനകത്തും പുറത്തുമുള്ളത്. കോവിഡ് വ്യാപന സാഹചര്യത്തിൽ റഷ്യയുടെ സ്പുട്നിക്-വി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബംഗ്ലാദേശ് അനുമതി നൽകി. ബംഗ്ലാദേശ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (ഡിജിഡിഎ) ആണ് അനുമതി നൽകിയിരിക്കുന്നത്.
റഷ്യൻ നിർമ്മിത വാക്സിനാണ് സ്പുട്നിക്-വി. റഷ്യൻ കൊവിഡ് വാക്സിന്റെ ഇറക്കുമതി, ഉൽപാദനം, ഉപയോഗം മുതലായവയ്ക്ക് രാജ്യത്ത് അനുമതി ലഭിച്ചതായി ഡിജിഎഡിഎ ഡയറക്ടർ ജനറൽ മേജർ ജനറൽ എംഡി മഹ്ബൂബുർ റഹ്മാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രാജ്യവ്യാപകമായി വാക്സിനേഷൻ തുടരുന്നതിന് രാജ്യത്ത് കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ മെയ് മാസത്തിൽ ഏകദേശം നാല് ദശലക്ഷം വാക്സിൻ ഡോസുകൾ എത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക