എക്സോസ്റ്റ് ഫാനിൽ തട്ടി ചിറകൊടിഞ്ഞ് അവശയായ വെള്ളിമൂങ്ങയെ രക്ഷിക്കാൻ ആനിമൽ സ്ക്വാഡ് പ്രവർത്തകരെത്തി. കാരമുക്ക് റിട്ട.എസ്ഐ കാളാനി രാജന്റെ വീട്ടിൽ രാത്രിയിലാണ് മൂങ്ങ എത്തിയത്. എയർ ഹോളിലെ എക്സോസ്റ്റ് ഫാനിൽ തട്ടി ചിറകൊടിഞ്ഞ് പറക്കാൻ കഴിയാത്ത നിലയിലായിരുന്നു.
വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ തളിക്കുളത്തെ ആനിമൽ സ്ക്വാഡ് പ്രവർത്തകരെത്തി. വെറ്ററിനറി ഡോ. കെ.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ മൂങ്ങയുടെ പൊട്ടിയ എല്ലുകൾ യോജിപ്പിച്ച് തുന്നലിട്ടു.
കുത്തിവയ്പും മരുന്നും നൽകി. പറക്കാൻ കഴിയുന്നതുവരെ മൂങ്ങയെ സ്ക്വാഡ് സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക