കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി പേർക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല, മരണ സംഖ്യയും പ്രതിദിനം വർധിക്കുന്നുണ്ട്. കോവിഡ് വാക്സിന്റെ സ്റ്റോക്കിൽ കുറവ് വന്നത് സംസ്ഥാനത്ത് പരാതികൾക്ക് വഴിയൊരുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി അധിക ഡോസ് വാക്സിന് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ശക്തമായ പോലീസ് സുരക്ഷ ; സംസ്ഥാനം സജ്ജം
50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്സിനും വേണമെന്നാണ് സർക്കാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കേരള ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. സംസ്ഥാനത്ത് മിക്കയിടത്തും വാക്സിൻ രജിസ്ട്രേഷനുവേണ്ടി വലിയ നിരയാണ് കാണാൻ സാധിക്കുന്നത്. ഇത് വലിയ തിരക്കുണ്ടാക്കുവാനും ഇടവരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക