കോവിഡ് രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിദിനം ലക്ഷകണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ സഹചര്യത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേയ്ക്ക് തീരുമാനം എടുത്തുകഴിഞ്ഞു.
അധിക ഡോസ് വാക്സിൻ വേണം, കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്
കോവിഡ് പ്രതിസന്ധിയിൽ പശ്ചിമബംഗാള്‍ സർക്കാരും നിയന്ത്രണങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. മാര്‍ക്കറ്റുകള്‍ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും തുറക്കാം എന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകൾക്കും തുറക്കാൻ അനുമതിയില്ല. മാത്രമല്ല, ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ്, ബ്യൂട്ടിപാര്‍ലര്‍, സിനിമ ഹാള്‍, ബാര്‍, ജിം, നീന്തല്‍ക്കുളം, എന്നിവ പൂർണമായും അടച്ചിടും.
സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ശക്തമായ പോലീസ് സുരക്ഷ ; സംസ്ഥാനം സജ്ജം
പ്രതികരിക്കാൻ ഇവിടെ എഴുതുക