രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. കോവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. വാക്സിൻ നയം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ പൗരന്മാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കോവിഡ് വാക്സിൻ നയത്തെ സംബന്ധിച്ച് കേന്ദ്രത്തിന്റെ നയത്തിൽ സുപ്രീംകോടതി ചോദ്യം ഉന്നയിക്കുകയുണ്ടായി.
രാജ്യത്ത് ഓക്സിജൻ ക്ഷാമം ഉൾപ്പെടെ പരാതികൾ ഉയരുന്നുണ്ട്. നിരവധി പേരാണ് ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടി മരിച്ചത്. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കുന്നവർക്കെതിരെ കേസെടുത്തൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, നേരത്തെ ചോദിച്ച എന്തുകൊണ്ടാണ് രണ്ടുതരം വിലയെന്ന് ഇന്നും കോടതി ആവർത്തിച്ചു.
സംസ്ഥാനത്ത് ആര് ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക