എംഎം മണിക്ക് 9467 വോട്ടുകളുടെ ലീഡ്. വിടി ബൽറാം 391 വോട്ടിന് മുന്നിൽ. പോസ്റ്റല്‍ ബാലറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തടസപ്പെട്ടു.
കഴിഞ്ഞ രണ്ടര മണിക്കൂറായി തര്‍ക്കം തുടരുകയാണ്. 1000 പോസ്റ്റല്‍ വോട്ട് ബാലറ്റ് കൊണ്ട് വന്ന് വെച്ചപ്പോള്‍ യുഡിഎഫ് ഏജന്റിന്റെ മുന്നില്‍ വെച്ചല്ല തുറന്നത് എന്നതിനെ തുടര്‍ന്നാണ് തര്‍ക്കം. ആദ്യ ഫലസൂചന വന്നെങ്കിലും നിലവില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക