മുഖ്യമന്ത്രി പിണറായി വിജയനെ ആശംസിച്ചുകൊണ്ടുള്ള പോസ്റ്റിൽ തെറ്റില്ലെന്നും അത് മനപൂർവ്വം കൊടുത്തതാണെന്നും നടൻ സിദ്ധാർഥ്. തനിക്ക് സ്പെൽ ചെയ്യാൻ അറിയാമെന്നും കേരളം അടിച്ചുപൊളിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘പിണറായ വിജയൻ’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ സ്പെല്ലിങ്ങിൽ തെറ്റുപറ്റിയെന്നും പിണറായി വിജയൻ എന്നാണെന്നും പലരും അറിയിച്ചു. ഇതിനെത്തുടർന്നാണ് സിദ്ധാർത്ഥിന്റെ മറുപടി.
എനിക്ക് സ്പെൽ ചെയ്യാൻ അറിയാം മക്കളെ പിണറായി വിജയനെ പുകഴ്ത്തിയതാണ്. പറയാതെ വയ്യ കേരളം പൊളിച്ചു.
ഇടതുപക്ഷത്തിന്റെ വിജയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ആശംസ അറിയിച്ചിട്ടുണ്ട്. ‘കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്ന് വിധി’, എന്നാണ് നടി മാല പാർവതി പ്രതികരിച്ചത്.
‘വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ!’, ടൊവീനോ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക