കനി കുസൃതി കേന്ദ്ര കഥാപാത്രമായെത്തിയ ബിരിയാണിയെ പ്രശംസിച്ച് നടൻ മണികണ്ഠൻ ആചാരി. കനി കുസൃതിയുടെ ധൈര്യമാർന്ന അഭിനയം, സജിൻ ബാബു എന്ന സംവിധായകന്റെ സംവിധാന മികവ് ചിത്രത്തിൽ ഉടനീളം കാണാമെന്ന് മണികണ്ഠൻ ആചാരി പറയുന്നു. ഈ ചിത്രം ഇനിയും കാണാത്തവർ നിർബന്ധയും കാണണമെന്നും അദ്ദേഹം പറഞ്ഞു.
നമസ്കാരം… ഞാൻ ഇന്ന് ഈ ഒരു പോസ്റ്റ് എഴുതുന്നത് അടുത്തിടെ ഞാൻ കണ്ട ഒരു മലയാള സിനിമയെ കുറിച്ച് പറയാനാണ്. നിങ്ങളും കണ്ട് കാണും ” ബിരിയാണി ” എന്ന സിനിമ . കനികുസൃതിയുടെ വളരെ മികവാർന്ന , ശക്തമാർന്ന ,ധൈര്യമാർന്ന അഭിനയ മികവിലും . സജിൻ ബാബു എന്ന സംവിധായകന്റെ സംവിധാന മികവിലും സാങ്കേതികമികവിലും വളരെ മികച്ച് നിൽക്കുന്നതായി എനിക്ക് തോന്നിയ ഈ ചിത്രം ഇനിയും കാണാത്തവരായി ആരങ്കിലും ഉണ്ട് എങ്കിൽ തീർച്ചയായും കാണണം എന്ന് അഭ്യർത്ഥിക്കുന്നു
കഴിഞ്ഞ ദിവസമാണ് ബിരിയാണി ‘കേവ്’ എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. സംസ്ഥാന പുരസ്കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക