നീന കുറുപ്പ്, അക്ഷയ് ജെ.ജെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.സി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ദിശ’ പൂര്‍ത്തിയായി. സമൂഹവും കുടുംബവും അടിച്ചേല്‍പ്പിക്കുന്ന ദുരന്തങ്ങള്‍ക്കു നടുവില്‍ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന കഥയാണ് ദിശ.
പുതുമുഖ താരം അക്ഷയ് ജെ.ജെ വിനോദ് ആയി വേഷമിടുമ്പോള്‍ നീന കുറുപ്പ് വിലാസിനി എന്ന അമ്മ വേഷത്തില്‍ എത്തുന്നു. ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന നെടുനീളന്‍ കഥാപാത്രമാണ് വിലാസിനി.
തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണന്, കൃഷ്ണന് ബാലകൃഷ്ണന്, ബാലു നാരായണന്, ദേവന് നെല്ലിമൂട്, ശ്യാം, വി നരേന്ദ്രമോഹന്‍, ജയചന്ദ്രന് കെ, കേണല്‍ പി.കെ സതീഷ്കുമാര്‍, അരുണ്‍ മോഹന്‍, മായാസുകു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
അനശ്വര ഫിലിംസിന്റെ ബാനറില്‍ റസ്സല്‍ സി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് കഥ, തിരക്കഥ ഒരുക്കുന്നതും സംവിധായകന് വി.സി ജോസ് ആണ്. ഛായാഗ്രഹണം-അനില്‍ നാരായണ്‍, മനോജ് നാരായണ്‍, പശ്ചാത്തലസംഗീതം-രമേശ് നാരായണ്‍, എഡിറ്റിംഗ്-കെ ശ്രീനിവാസ്.
കളറിസ്റ്റ്-ലിജു പ്രഭാകര്‍, ചമയം-ബിജു പോത്തന്‍കോട്, ലാല്‍ കരമന, വസ്ത്രാലങ്കാരം-അജി മുളമുക്ക്, കല-ഉണ്ണിലാല്‍, ശബ്ദമിശ്രണം-അനൂപ് തിലക്, എഫക്ട്സ്-സുരേഷ് തിരുവല്ലം, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍-ജസ്റ്റിന് എല്‍.വൈ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റില്‍സ്-സുജിത്ത് വെള്ളനാട്, പി.ആര്.ഓ-അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക