ജീവിതത്തിലേക്ക് മകൾ നില എത്തിയതോടെ ഏറെ സന്തോഷത്തിലാണ് പേളി മാണി. മകളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും പേളി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നിലയുടെ ചിത്രങ്ങളും പേളി ആരാധകർക്കായി പങ്കു വയ്ക്കാൻ മറക്കാറില്ല. ചിലപ്പോഴൊക്കെ മനോഹരമായ കുറിപ്പും ചിത്രങ്ങൾക്കൊപ്പം എഴുതാറുണ്ട്.
പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസവശേഷമുളള തന്റെ വയറിനെക്കുറിച്ചാണ് പേളി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഈ വയർ തനിക്കിപ്പോൾ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പേളി പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വയറിന്റെ വീഡിയോയും പേളി പങ്കു വച്ചു.
”പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 48 ദിവസമായി. ഞാനൊരു റോക്സ്റ്റാർ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാൻ വയർ കുറച്ച് പഴയ ഷേപ്പിൽ ആയതെന്ന് പലരും ചോദിച്ചു. ഞാൻ വയർ ബാൻഡ് ധരിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക