പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും സഹപ്രവർത്തകന് ഇന്ന് പിറന്നാളാണ്. കഴിഞ്ഞ 20 വർഷമായി ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാനായ സുരേഷാണ് ഇന്ന് പിറന്നാൾ ആഘോഷിക്കുന്നത്. വർഷങ്ങളായി തങ്ങളുടെ ഒപ്പമുള്ള പ്രിയപ്പെട്ട സഹപ്രവർത്തകന് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താര ദമ്പതികൾ പിറന്നാൾ ആശംസകൾ നൽകിയത്.
തങ്ങളുടെ വിവാഹം മുതൽ ജീവിതത്തിന്റെ പല പ്രധാന ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ നിരവധി ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. സഹപ്രവർത്തകൻ എന്നതിലുപരി സുരേഷ് തങ്ങൾക്ക് ഒരു സഹോദരനും കൂടിയാണെന്ന് വിളിച്ചു പറയുന്നതാണ് ഇരുവരുടെയും പോസ്റ്റുകൾ.
“ഈ സഹോദരന് ജന്മ ദിനാശംസകൾ, ഒരുപാട് നാളായി കൂടെയുള്ള സഹയാത്രികൻ, മേക്കപ്പ് മാൻ, ബൈക്കർ ബഡ്ഡി, പിന്നെ എന്താണ് അല്ലാത്തത്! നിങ്ങളായിരിക്കുന്നതിന് നന്ദി. നല്ലൊരു വർഷം ആയിരിക്കട്ടെ. ദൈവത്തിനു നന്ദി” ഇന്ദ്രജിത് കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക