‘എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസിച്ച് കൊണ്ട് നടൻ സുരേഷ് ഗോപി കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്.
സുരേഷ്, രാധിക എന്നിവർ അവരുടെ വളർത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുള്ളത്.
ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക. ഇവരുടെ മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക