വേറിട്ട ഹാസ്യശൈലിയിലൂടെയും അവതരണത്തിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാരുടെ ഏറ്റവും പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘റാസ്പുടിൻ’ പാട്ടിന്റെ പാരഡി ആണ് വിഡിയോയിലെ ഹൈലൈറ്റ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് വിഡിയോ വൈറലായത്.
”വയലാർ എഴുതുവോ…. ഇതുപോലെ”, ”കോവിഡ് ന്റെ ടെൻഷൻ കുറച്ച് ഞങ്ങളെ നോർമൽ ആക്കുന്നത് വെട്ടിയാരാണ്” എന്നുതുടങ്ങി രസകരമായ പല കമന്റുകളും വിഡിയോക്കു താഴെ ലഭിക്കുന്നുണ്ട്.
ഇന്നാണ് (മേയ് 14) വിഡിയോ പോസ്റ്റ് ചെയ്തത്. ശ്രീകാന്ത് വെട്ടിയാർ തന്നെയാണ് വിഡിയോയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിഡിയോയിൽ സ്ഥിരമായ കാണുന്നവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക