കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് കൃഷിഭവൻ അധികൃതരെ അറിയിക്കാനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും ഓൺലൈൻ സംവിധാനം. കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ) സഹിതം അതത് കൃഷി ഓഫീസർമാരുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കാം.
കൃഷിനാശത്തെ തുടർന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് കർഷകർ AlMS പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://www.aims.kerala.gov.in/home വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ https://youtu.be/PwW6_hDvriY ൽ ലഭിക്കും.
വിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനകം AIMS പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മറ്റ് കർഷകർ 10 ദിവസത്തിനുള്ളിൽ ഇതേ വെബ് പോർട്ടലിൽ അപേക്ഷിക്കണം. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദർശനം ഒഴിവാക്കേണ്ടതാണെന്നും കാർഷിക സംബന്ധമായ സംശയ നിവാരണത്തിന് കൃഷി ഓഫീസറുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഓഫീസർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക