രാജ്യത്ത് കോവിഡ് വ്യപനം ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഭീതിജനകമാണ് സാഹചര്യം. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ താരതമ്യേന കോവിഡ് കുറഞ്ഞിട്ടുണ്ട്. കേരളത്തിലും കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഇന്ന് പ്രധാനമന്ത്രി വിലയിരുത്തും. ഇതിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
ടൗട്ടെ, കേരളത്തിലെ ആശങ്കയൊഴിഞ്ഞു… കെഎസ്ഇബിയ്ക്കുണ്ടായത് 53 കോടിയുടെ നഷ്ടം
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം വർധിച്ച സംസ്ഥാനങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും പങ്കെടുക്കുക. തമിഴ്നാട്, കർണാടക, ബിഹാർ, അസം, ഹിമാചൽപ്രദേശ്, ഡൽഹി, ഛണ്ഡിഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. പ്രതിരോധ പ്രവർത്തനങ്ങൾ, വാക്സിനേഷൻ എന്നിവയും യോഗത്തിൽ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക