എപ്പോഴും ഊർജ്ജസ്വലയായ തമന്നയെ മാത്രമേ കാണാൻ കഴിയാറുള്ളൂ. ഇതിനു മുഖ്യകാരണം തമന്നയുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്. ഒരിക്കൽ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ.’’വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഞാൻ കൂടുതലും കഴിക്കാറുള്ളത്. കഴിയുന്നതും ഹോട്ടൽ ഫുഡ് ഒഴിവാക്കാറാണ് പതിവ്. വല്ലപ്പോഴും അധികം കലോറി ഉള്ള ഭക്ഷണം കഴിക്കേണ്ടിവന്നാൽ അതിനു സമമായി ജിമ്മിൽ വർക്കൗട്ട് ചെയ്യാറുണ്ട്. എന്നായിരുന്നു തമന്നയുടെ മറുപടി “ശരീരം ഫിറ്റ് ആയി ഇരിക്കാനും, സൗന്ദര്യം നിലനിറുത്താനും
തമന്ന ഫോളോ ചെയ്യുന്ന ഡയറ്റ് ചാർട്ട് എങ്ങനെയാണ് ? പ്രശസ്ത ഡയറ്റിഷ്യൻ ആയ പൂജാ മഹിജാ തരുന്ന ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്. കാലത്തെ എഴുന്നേറ്റ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും കലർത്തിയ ജ്യൂസും വെള്ളത്തിൽ കുതിർത്ത 6 ബദാം പരിപ്പും കഴിക്കും. ഇതിനു പുറമേ പ്രാതലായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഇഡ്ഡലി, ദോശ എന്നിവ സാമ്ബാർ, ചട്നി എന്നിവ കൂട്ടി കഴിക്കും. ഒരു കപ്പ് ചോറ് , ഒരു കപ്പ് പരിപ്പ് കറി, ഒരു കപ്പ് അധികം വേവിക്കാത്ത പച്ചക്കറികൾ എന്നിവയാണ് ഉച്ചഭക്ഷണം. രാത്രി ഭക്ഷണങ്ങൾ മുട്ടയുടെ വെള്ളക്കരു,കോഴിയിറച്ചി, കായ്കറികൾ എന്നിവ കഴിക്കും.
ഇതുകൂടാതെ മൂന്നുലിറ്ററിൽ കുറയാതെ തണുത്ത വെള്ളം. നാര് സത്തുള്ള പഴ രസങ്ങൾ എന്നിവയും എന്റെ ഡയറ്റിൽ ഉൾപ്പെടും. പാസ്ത, ചോക്ലേറ്റ്സ്, ഐസ് ക്രീം, സ്നാക്സ് എല്ലാം എന്റെ ഫേവറിറ്റ് ആണെങ്കിലും ഞാൻ അതെല്ലാം ഒഴിവാക്കാറാണ് പതിവ്. ഇതിനു പുറമെ ജിമ്മിൽ വർക്കൗട്ടും ചെയ്യാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ജോഗിംഗ് ചെയ്യും. ഇതു ശരീരത്തിനു നല്ല എനർജി തരും. ഇതു കൂടാതെ യോഗയും ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക