ബിജു മേനോന്, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്ന ചിത്രമാണ് ‘ആർക്കറിയാം’. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രം ഇന്ന് മുതൽ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈം, നീംസ്ട്രീം, കേവ്, റൂട്സ്, ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയിലൂടെയാണ് ചിത്രം എത്തുന്നത്. തിയേറ്ററുകളിൽ എത്തിയ ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. മഹേഷ് നാരായണന് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.
സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൂണ്‍ഷോട്ട് എന്റര്ടൈന്മെന്റ്സിന്റെയും, ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേര്‍ന്നാണ്. ബിജു മേനോന് അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന് എന്നിവര്‍ അവതരിപ്പിച്ച ഷേര്‍ലി, റോയ് എന്നീ കഥാപാത്രങ്ങളുടെ ശ്രദ്ധേയമായ അഭിനയ തികവും പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക