സംസ്ഥാന നിയമസഭയിലേക്കുള്ളവർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ നാളെ അധികാരത്തിലേറുമ്പോൾ അക്കൂട്ടത്തിൽ നേട്ടങ്ങളുടെ പട്ടിക ഉയർത്തിക്കാണിച്ച് ഒരു പെൺ പോരാളിയുണ്ട്. വീണാ ജോർജ്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി എന്ന നേട്ടത്തിന് പുറമെ സംസ്ഥാനത്ത് മന്ത്രി പദവി അലങ്കരിക്കുന്ന ആദ്യ മാധ്യമ പ്രവർത്തക എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് വീണ ജോർജ്.
സംസ്ഥാനത്ത് ഒന്നാം ക്ലാസിലേക്ക് ഉള്‍പ്പെടെ വിദ്യാര്‍ഥി പ്രവേശനം ഓണ്‍ലൈനായി ഇന്ന് മുതൽ ആരംഭിക്കും
ഒരു വേളയിൽ ദൃശ്യ മാധ്യമരംഗത്ത് സജീവമായിരുന്ന വീണയെ മലയാളികൾക്ക് സുപരിചിതമാണ്. പതിനാറു വർഷത്തിലധികം മലയാള ദൃശ്യ മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വീണ പഠനം, കല, മാധ്യമ പ്രവര്‍ത്തനം തുടങ്ങി കഴിവ് പ്രകടിപ്പിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലേയ്ക്കും കടന്നുവന്ന പ്രതിഭയാണ്. മാധ്യമ മേഖലയിൽ നിന്ന് 2016 ൽ സ്വയം വിരമിച്ചാണ് വീണ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ആറന്മുളയില് കോണ്‍ഗ്രസിന്റെ കെ. ശിവദാസന്‍നായരെ തുടര്‍ച്ചയായ രണ്ടാം വട്ടവും തോല്‍പ്പിച്ചാണ് വീണാ മന്ത്രിസഭയിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക