ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള വിജയ് കശ്യപ് മന്ത്രിസഭയിൽ റവന്യുവകുപ്പ് കൈകാര്യം ചെയ്ത് വരികയായിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയും അഞ്ചാമത്തെ നിയമസഭാംഗവുമാണ് അദ്ദേഹം. 2020ൽ മന്ത്രിമാരായ കമാൽ റാണി വരുണും ചേതൻ ചൗഹാനും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് കണ്ണൂരിന്റെ ഹൃദയസ്പര്‍ശം പദ്ധതി
ബിജെപി എംഎൽഎയും മന്ത്രിയുമായ ദാൽ ബഹദൂർ കോരി, നവാബ് ഗഞ്ചിൽ നിന്നുള്ള കേസർ സിംഗ് ഗംഗ്വാർ, സുരേഷ് കുമാർ, രമേഷ് ചന്ദ്ര ദിവാകർ എന്നിവർ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സംസ്ഥാനത്ത് നിന്നുമള്ള സമാജ് വാദി പാർട്ടി, ബഹിജൻ സമാജ് വാദി പാർട്ടി നേതാക്കളും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക