പാലക്കാട്: തൃത്താല മലമൽക്കാവിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ . പുളിക്കൽ വീട്ടിൽ സിദ്ദിഖിന്റെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാറിനാണ് അൻപത്തിയെട്ടുകാരനായ സിദ്ദിഖിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും. ഇനിയും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക