രാജ്യത്ത് കൊവിഡ് മഹാമാരിക്കിടെ റിപ്പോർട്ട് ചെയ്ത് ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമമുളളതായി റിപ്പോർട്ടുകൾ. ആംഫോടെറിസിൻ ബി എന്ന ഇന്ത്യൻ നിർമ്മിത മരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഈ മരുന്നിന്റെ ലഭ്യതക്കുറവ് ഫംഗസ് വ്യാപനത്തിനും രോഗം കൂടുന്നതിനും കാരണമാകുന്നതായാണ് റിപ്പോർട്ടുകൾ.
ആംഫോടെറിസിൻ ബി എട്ടാഴ്ചയോളം കുത്തിവയ്പപ് കുത്തിവയ്പ്പ് എടുത്താണ് ബ്ലാക്ക് ഫംഗസിനെ ചെറുക്കുന്നത്. അതേസമയം കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മരുന്നിന് ക്ഷാമമുണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 52 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക