തിരൂർ: സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്കൂൾ അങ്കണത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ എക്സൈസ് ഇൻസ്പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് കഞ്ചാവ് ചെടി കെണ്ടത്തിയത്. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക