രണ്ടാം എൽ ഡി എഫ് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരിൽ ശ്രദ്ധേയനാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പി.പ്രസാദ് .ചേർത്തലയിൽ നിന്നുള്ള എം എൽ എ ആയ പ്രസാദ് കൃഷി മന്ത്രി ആയാണ് സത്യപ്രതിജ്ഞ ചെയ്യുക. പരിസ്ഥിതി സമരങ്ങളിലും മുന്നണിയിലുണ്ടായിരുന്ന പ്രസാദ് സിപിഐ സംസ്ഥാന എക്സി.അംഗമാണ്. ഇപ്പോൾ ഇതാ അപ്രതീക്ഷിതമായി ഒരു വി ഐ പി വിളിച്ച് ആശംസകൾ അറിയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രസാദ്. ചേർത്തലയിലെ നാട്ടുകാരനും മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എ കെ ആന്റണി വിളിച്ചതിന്റെ അനുഭവം കുറിക്കുകയാണ് പ്രസാദ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്നലെ ആശംസകൾ അറിയിച്ചുകൊണ്ട് ഒരുപാട്ഫോൺ കോളുകൾ വന്നിരുന്നു. ചില വിളികൾ എടുക്കുന്നതിന് സാധിക്കാതെയുംപ്പോയി. അക്കൂട്ടത്തിൽ ഒരു കോളെടുത്തെപ്പോൾ അങ്ങേത്തലയ്ക്കൽ നിന്നും പറഞ്ഞത് ഞാൻ എ.കെ ആന്റണിയാണെന്നാണ്. ഒരുവേള ഞാൻ അമ്പരന്ന് പോയി. എ.കെ ആന്റണിയെ പോലെ ഒരു വലിയ നേതാവ് എന്നെ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതേയില്ലല്ലോ. എന്റെ സന്തോഷവും അത്ഭുതവും ഞാൻ പങ്ക് വെച്ചപ്പോൾ പ്രസാദ് എന്റെ നാടിന്റെ MLA യായല്ലേ തെരഞ്ഞെടുക്കപ്പെട്ടത്, എന്റെ നാടിന്റെ ജനപ്രതിനിധിയെ വിളിച്ച് അഭിനന്ദനം പറയേണ്ടത് എന്റെ കടമയല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അനുഗ്രഹങ്ങളുണ്ടാവണം എന്ന എന്റെ അഭ്യർത്ഥനയ്ക്ക് അനുഗ്രഹത്തോടൊപ്പം പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി. രാഷ്ട്രീയത്തിൽ എതിർചേരിയിൽ നിൽക്കുമ്പോഴും അദ്ദേഹത്തെപ്പോലെ മുതിർന്ന ഒരു നേതാവിന്റെ ആശംസയും അനുഗ്രഹവും പകർന്ന് നൽകിയ സന്തോഷം ചെറുതല്ലാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക