തനിക്ക് ഭൂരിപക്ഷം ലഭിക്കേണ്ട പഞ്ചായത്തുകളില്‍ നിന്നു പോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും, ഇതിനെതിരെ കെ.പി.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന് ധര്മജന് ബോള്‍ഗാട്ടി.
ബാലുശേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ച ധര്മജന് താന്‍ ഇത്രയും വര്‍ദ്ധിച്ച വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് താരം പറയുന്നു. യു.ഡി.എഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്.
കനത്ത പരാജയത്തിനു കാരണമായി സംഘടനപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അത് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ധര്മജന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തന്നെ ഷൂട്ടിംഗിന് പോയ ധര്മജന് ഫലപ്രഖ്യാപനത്തിന ദിവസം പോലും തിരിച്ച് എത്തിയിരുന്നില്ല. വോട്ടെണ്ണല്‍ ദിവസം റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത് തങ്ങള്‍ ഷൂട്ടിംഗില്‍ ആയിരുന്നു എന്നാണ് ധര്മജന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക