തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്.
നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്ബര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യഫയലില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു..
ഇന്നു വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക