രണ്ടാം തവണയും ഭരണത്തിലേറുന്ന പിണറായി വിജയൻ സർക്കാരിന് ആശംസകളുമായി സംവിധായകൻ ആർ എസ് വിമൽ. ഇത് ജനാധിപത്യത്തിലെ വിപ്ലവമാണെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പുതിയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചത്.ജനാധിപത്യത്തിലെ വിപ്ലവം. ജനാധിപത്യപ്രക്രിയയിൽ നമ്മൾ അധികം കാണാത്ത വിപ്ലവകരമായ മാറ്റം. പുതിയ സർക്കാരിന് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തി തുടര്‍ഭരണം നേടിയ രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക