മനോജ് ബാജ്പേയ്, പ്രിയാമണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ദി ഫാമിലി മാൻ’ വെബ്സീരീസ് മികച്ച പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചുപറ്റിയിരുന്നത്. ഇപ്പോഴിതാ സീരീസിന്റെ രണ്ടാം സീസൺ പുറത്തിറങ്ങാനിരിക്കുന്നു. സീസൺ രണ്ടിന്റെ ട്രെയിലര്‍ അനിയപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസണ് പുറത്തിറങ്ങുന്നത്. സീമാ ബിശ്വാസ്, ധര്‍ശന്‍ കുമാര്‍, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദര്‍ശിനി ചേതന്‍ തുടങ്ങിയവരും രണ്ടാം സീസണിലുണ്ട്.
മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവർക്കൊപ്പം ഇത്തവണ സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നാഷനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ)യുടെ സാങ്കല്പിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക