പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗൂഗിൾ ഫോട്ടോസ്. ജൂണ്‍ 1 മുതല്‍ പുതിയ മാറ്റങ്ങളോടെ ഗൂഗിൾ ഫോട്ടോസ്. ഫോണില്‍ ഡേറ്റാ കൂടുതലുള്ളപ്പോള്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഗൂഗിള്‍ ഡ്രൈവ് ഓപ്ഷനില്‍ ഇനി മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ അണ്‍ലിമിറ്റഡ് ഫ്രീ സ്പേസ് എന്ന ഓപ്ഷൻ ഉണ്ടാകില്ല എന്നാണ് വിവരം. ഗൂഗിള്‍ ഫോട്ടോകളിലൂടെ പരിധിയില്ലാത്ത സൗജന്യ ഫോട്ടോയും വീഡിയോ സ്റ്റോറേജും ഗൂഗിള്‍ അവസാനിപ്പിക്കും.
മനോജ് ബാജ്പേയ്, പ്രിയാമണി ഒപ്പം സാമന്തയും, ‘ഫാമിലി മാൻ’ രണ്ടാം സീസണ് ട്രെയിലര്‍ പുറത്തിറങ്ങി
ഗൂഗിള്‍ ഫോട്ടോസില്‍ അണ്‍ലിമിറ്റഡ് ഫ്രീ സ്പേസ് എന്ന ഓപ്ഷൻ ഒഴിവാക്കി 15 ജിബിയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മെമ്മറി ഇനി ആവശ്യമുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടി വരും.ഉപയോക്താക്കള്‍ക്ക് ഓരോ അക്കൗണ്ടിനും 15 ജിബി എന്ന സൗജന്യപരിധി നിലനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക