തിരുവനന്തപുരം: പുതിയ നിയമസഭയുടെ പ്രോടെം സ്പീക്കറായി അഡ്വ. പി.ടി.എ റഹീം എം.എല്‍.എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എം.എല്‍.എയാണ് പി.ടി.എ റഹീം.
സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പ്രോടെം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടെം സ്പീക്കറുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.
തൃത്താല എം.എല്‍.എ എം.ബി രാജേഷ് ആണ് സ്പീക്കറായി ചുമതലേല്‍ക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ ആയി അഡ്വക്കറ്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പിനെയും നിയമിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ആയി നിയമിതനായത് സി.പി.ഐ.എം നേതാവും മുന്‍ രാജ്യസഭാ അംഗവുമായ കെ. കെ രാഗേഷ് ആണ്. അതേസമയം പുത്തലത്ത് ദിനേശന് പൊളിറ്റിക്കല്‍ സെക്രട്ടറി ആയി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക