തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. 140 സീറ്റിൽ 99 സീറ്റും സ്വന്തമാക്കിയാണ് എൽഡിഎഫ് ഭരണ തുടർച്ച നേടിയത്.
പുതുമുഖങ്ങളെ അണിനിരത്തിയുള്ള പിണറായി 2.0 സർക്കാർ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും അധികാരമേറ്റത്. അതേസമയം പ്രതിപക്ഷ നേതാവായി വിഡി സതീഷന്റെ പേരാണ് കോൺഗ്രസിൽ ഉയർന്ന് കേൾക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക