ഇനിയും ക്ഷമ പരീക്ഷിക്കാൻ നിൽക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച. കേന്ദ്ര സർക്കാർ വേഗത്തിൽ തന്നെ കർഷകരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്നും ക്ഷമ പരീക്ഷിക്കാൻ നിൽക്കരുതെന്നും കേന്ദ്രത്തോട് കിസാൻ മോർച്ച ആവശ്യപ്പെട്ടു. കർഷക നേതാക്കൾ ഇക്കാര്യത്തിൽ പരിഹാരമാവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ കേട്ട് അവ അംഗീകരിക്കേണ്ടതുണ്ട്.
ബ്ലാക്ക് ഫംഗസിനു പിന്നാലെ രാജ്യത്ത് വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു, അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ
രാജ്യത്ത് സമരം തുടങ്ങി, സമരത്തിൽ പങ്കെടുത്ത 470 ലധികം കര്‍ഷകര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. അന്നദാതാക്കളായ സ്വന്തം പൗരന്മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു. ഉടൻ തന്നെ ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക