തിരുവനന്തപുരം: നിലമ്ബൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്ബൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു.
ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ… കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കൊവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണെന്നും അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.
“മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല”എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ട് ലീഗിനെ പരിഹസിച്ച് അന്‍വര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അബ്ദുറബ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എം.എല്‍.എ ആയിരിക്കെ അന്‍വര്‍ പശ്ചിമ ആഫ്രിക്കയില്‍ വ്യാപാര ആവശ്യത്തിനായി പോയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക