ദൃശ്യം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രമാണ് ആശ ശരത്തിന്റെ ഗീത പ്രഭാകർ എന്നത്. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ചും ഗീത പ്രഭാകറിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണാ് സംവിധായകൻ ജീത്തു ജോസഫ്.
ദൃശ്യം മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കിൽ അതിൽ ആശ ശരത്തിന്റെ കഥാപാത്രം ഉണ്ടാകുമെന്ന് ജീത്തു ജോസഫ് പറയുന്നു. ആശ ശരത്തിന്റെ കഥാപാത്രവും അതുപോലെ ജോർജുകുട്ടിയുടെ കുടുംബവും ഇല്ലാതെ സിനിമ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീത്തു ജോസഫിന്റെ വാക്കുകൾ:
ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാൻ പറ്റില്ല. ഇവരെല്ലാവരും ഉണ്ടായേപറ്റൂ. ഭാഗത്തിൽ ആയിരുന്നു രണ്ടാം ഭാഗത്തിൽ അങ്ങനെയായിരുന്നു. സ്വാഭാവികമായും മൂന്നാം ഭാഗത്തിലും ഇവർ ഉണ്ടാകും. രണ്ടു കുടുംബങ്ങൾ ഈ കഥയുടെ അനിവാര്യതയാണ്. ഇവരെ ഒഴിവാക്കാൻ പറ്റുമെന്ന് ഇപ്പോൾ തോന്നുന്നില്ല. ഈ രണ്ടു കുടുംബങ്ങൾ ഇല്ലാതെ ഈസിനിമയ്ക്ക് സിനിമയ്ക്ക് പൂർണ്ണതയുണ്ടാകില്ല. എന്നും വെച്ച് മൂന്നാം ഭാഗം ഉണ്ടാകുമെന്നല്ല. ഒരു ദൈവാനുഗ്രഹം പോലെയാണ് രണ്ടാം ഭാഗം കിട്ടിയത്. അതേപോലെ ഒരു സർപ്രൈസ് ദൈവം എനിക്ക് തന്നാൽ തീർച്ചയായും അത് അങ്ങോട്ടും തരും. ഐ ആം ജസ്റ്റ് എ മിഡിൽ മാൻ.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
തന്റെ കുടുംബത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന കുടുംബ നാഥന് ആയി , ‘ക്ലാസ്സിക് ക്രിമിനല്‍’ ആയി അനായാസ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2.
പ്രതികരിക്കാൻ ഇവിടെ എഴുതുക