അപ്രതീക്ഷിതമായാണ് ഉപ്പും മുളകും സ്ക്രീനില്‍ നിന്നും പോയത്, എന്നാല്‍ വൈകാതെ തിരിച്ചു വരും എന്ന് കരുതി പ്രേക്ഷകര്‍ സമാധാനിച്ചു. അതിനിടെയാണ് പരമ്പര നിര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ആരാധകരും സംങ്കടത്തില്‍ ആവുകയായിരുന്നു. ഇപ്പോള്‍ തനിക്ക് ശരിക്കും ഉപ്പും മുളകിനെ മിസ് ചെയുന്നുണ്ടെന്ന് പറയുകയാണ് ഇതിലെ നീലു ആയി വന്ന നിഷ. പറഞ്ഞറിയിക്കാന്‍ പറ്റില്ല ഉപ്പും മുളകും നിര്‍ത്തലാക്കിയതിന്റെ വിഷമം എന്നും നടി പറയുന്നു.
ഇതിലെ എല്ലാവരെയും മിസ് ചെയുന്നുവെന്നും നിഷ പറയുന്നു. ‘വീട്ടില്‍ ഞാന്‍ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാന്‍ സമ്മതിക്കില്ല. കാരണം അത് കാണുമ്പോള്‍ എനിക്ക് വലിയ സങ്കടമാകുന്നു. മിസ് ചെയ്യുന്നു എന്ന വാക്കില്‍ എത്രത്തോളം ഞാന്‍ ഇപ്പൊ അനുഭവിക്കുന്ന ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്,’ നിഷ പറഞ്ഞു.
അതേസമയം അതിലെ എല്ലാ കഥാപാത്രവുമായി തനിക്ക് ഇപ്പോഴും അടുപ്പം ഉണ്ടെന്നും താരം പറയുന്നു. ഇനി എത്ര കഥാപാത്രം ലഭിച്ചാലും നീലുവിന്റെ അടുത്ത് എത്തില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു സ്ത്രീയുടെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെയും നീലു കടന്ന് പോയിട്ടുണ്ട്. അതെല്ലാം ആ കഥാപാത്രങ്ങളിലൂടെ തനിക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും നിഷ പറഞ്ഞു.
അതേസമയം ഇതിലെ പാറു എന്ന കുട്ടിത്താരം പ്രേക്ഷകര്‍ക്കിടെ സ്ഥാനം പിടിച്ചത് നിമിഷന്നേരം കൊണ്ടായിരുന്നു. പാറു പിച്ചവെക്കാന്‍ പഠിച്ചത് തന്നെ ഉപ്പും മുളകില്‍ നിന്നാണ്. അഞ്ച് വര്‍ഷം ആരാധകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു പാറുക്കുട്ടി. ഇതിലെ എല്ലാ കഥാപാത്രങ്ങളുമായി പാറുവിന് നല്ല അടുപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക