മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ക്ലാസിക് സ്ഥാനം നേടിയവായന സേതുരാമയ്യർ എന്ന കഥാപാത്രവും സിബിഐ ചിത്രങ്ങളും.
മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരിസിലെ നാല് ചിത്രങ്ങളും മികച്ച വിജയവും കരസ്ഥമാക്കിയിരുന്നു. സീരിസിലെ അഞ്ചാം ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനാവും നടന്നിരുന്നു. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ.
സിബിഐ അഞ്ചാം ഭാഗം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നത്. അമല നീരദ് ചിത്രം ഭീഷ്മപർവത്തിലാണ് മമ്മൂട്ടി ഇപ്പോൾ വർക്ക് ചെയ്യുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞാൽ ആ സിനിമ പൂർത്തിയാക്കും. തുടർന്ന് ഒരു ചിത്രത്തിന് ശേഷമായിരിക്കും സിബിഐ അഞ്ചാം ഭാഗം ആരംഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
14 വർഷത്തിന് ശേഷം സിബിഐ ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. വേഷം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അടുത്ത സിനിമയ്ക്കായി മമ്മൂട്ടിക്ക് അഡ്വാൻസ് നൽകിയിരുന്നു.
എന്നാൽ പിന്നീട് ആ സിഎൻമ ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം തന്നോട് സിബിഐ അഞ്ചാം ഭാഗം നിർമ്മിക്കുകയാണെങ്കിൽ തന്റെ അഡ്വാൻസ് കടം വീട്ടാമല്ലോയെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് താൻ സിബിഐ അഞ്ചാം ഭാഗത്തിന്റെ നിർമ്മാതാവായതെന്നും അദ്ദേഹം പറഞ്ഞു.
1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്.
സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥവും അയാൾ അന്വേഷിക്കുന്ന ഒരു കുറ്റകൃത്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ട്ടുകളോ ആക്ഷൻ രംഗങ്ങളോ അത്തരം കൊമേർഷ്യൽ ചെറുവാക്കുൾടെ അകമ്പടിയില്ലാതെ പുറത്തിറങ്ങിയ ചിത്രം മലയാള സിനിയിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായി കണക്കാപ്പെടുന്നു.
ഒരു സിബിഐ ഡയറികുറിപ്പ് നേടിയ മികച്ച വിജയം മൂലം തെലുങ്കിലേക്കും ഹിന്ദിയിലേക്കും ചിത്രം റീമേക്കും ചെയ്യപ്പെട്ടു. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ തുടർചിത്രങ്ങളും പിറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക