പുതിയ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തീരുമാനിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു.
കേന്ദ്രത്തിലും കോൺഗ്രസ്സിന് നല്ല നേതൃത്വ നിര വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമർ ലുലു പറഞ്ഞു. ശശി തരൂർ, ഷാഫി പറമ്പിൽ, വിടി ബൽറാം തുടങ്ങിയ പ്രവർത്തകർക്കും അർഹിക്കുന്ന സ്ഥാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഉസ്മാൻ മാറിയത് കോൺഗ്രസ്സിന് ഗുണകരം ആവും.ഇനി കേന്ദ്രത്തിലും നല്ല നേതാക്കളെ കൊണ്ട് വരിക ശശി തരൂർ, ഷാഫി പറമ്പിൽ, വിടി ബൽറാം ഇവർക്ക് ഒക്കെ അർഹിച്ച സഥാനം ദേശിയ തലത്തിലും കൊടുക്കുക.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്ത്തണണെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക