തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാനില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് എഐസിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും താൻകെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തയ്ക്ക് എന്ത് അടിസ്ഥാനമാണെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ്മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട്പോകണം. വി ഡി സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക