ഇന്ത്യൻ സിനിമയിൽ യോഗ പിന്തുടരാത്ത നായികമാരുണ്ടോ എന്ന് വേണം ഇക്കാലത്ത് ചോദിയ്ക്കാൻ. ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി മാത്രമല്ല, യൗവനം തുളുമ്ബുന്ന ചർമ്മത്തിനും ആകാരവടിവിനും മനസികാരോഗ്യത്തിനും ഒക്കെ അഭിനേതാക്കൾ യോഗ പരിശീലിക്കുന്നുണ്ട്.ബോളിവുഡ് നടി വിദ്യ മാൽവേയാണ് യോഗ പരിശീലന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ നട്ടെല്ല് എത്രത്തോളം ചെറുപ്പമാണോ നിങ്ങളുടെ യൗവനവും അതുപോലെയിരിക്കും എന്നാണ് വിദ്യ വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്യുന്ന ക്യാപ്ഷനിൽ പറയുന്നത്. നിങ്ങളുടെ നട്ടെല്ലിനെ അടുത്തറിയാനുള്ള വിവരണവും വിദ്യ അതിനൊപ്പം നൽകുന്നു.
വളരെ മെയ്വഴക്കത്തോട് കൂടിയാണ് വിദ്യ യോഗ മുറകൾ ചെയ്യുന്നത്. വിദ്യയുടെ മെയ്വഴക്കം തന്നെയാണ് ഈ വീഡിയോ ശ്രദ്ധേയമാവാനുള്ള കാരണവും.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക