ചെന്നൈ: മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്ന ധനസഹായമാണ് ഇപ്പോള്‍ 10 ലക്ഷമായി ഉയര്‍ത്തിയത്. ഇതുകൂടാതെ, കോവിഡ് സാഹചര്യത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്റീവ് 3000ല്‍ നിന്ന് 5000 രൂപായും ഉയര്‍ത്തി.
സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. നിരവധി തടസ്സങ്ങള്‍ മറികടന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് ജോലിചെയ്യുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും പ്രധാനപ്പെട്ട വാര്‍ത്തകളും വിവരങ്ങളും അവരിലേക്ക് എത്തിക്കുന്നതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട് – സ്റ്റാലിന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക