ഒരു മാസം കൊണ്ട് ഒന്നരലക്ഷം ഭക്ഷണപൊതികള്‍ വിതരണം ചെയ്ത് കൊച്ചി നഗരസഭ. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍
കഴിയുന്നവര്‍ക്കുമാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണപൊതി വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം ഇരുപത്തിമൂന്ന് മുതലാണ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും കൊച്ചി നഗരസഭ മൂന്ന് നേരവും ഭക്ഷണപൊതി വിതരണം ആരംഭിച്ചത് .
ഒന്നരലക്ഷം ഭക്ഷണപൊതികളാണ് ഇതിനോടകം കൊച്ചി ടിഡിഎം ഹാളില്‍ എറണാകുളം കരയോഗം, നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ തയ്യാറായത്.
പാകം ചെയ്യുന്ന ഭക്ഷണം കൊച്ചി നഗരസഭ മുന്‍കൈയെടുത്ത് ആവശ്യക്കാരിലെത്തിക്കും. നഗരസഭ നേതൃത്വം നല്കുന്ന ഭക്ഷണവിതരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദിവസവും 5000ത്തില്‍ കൂടുതല്‍ ഭക്ഷണപൊതികളാണ് വിതരണം ചെയ്യുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി നടക്കുന്ന ഭക്ഷണവിതരണം വരും ദിവസങ്ങളിലും തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക