മലപ്പുറം :തിരൂരങ്ങാടിയിൽ അനാവശ്യമായി പുറത്തിറങ്ങിയവരെ പിടികൂടി ആന്റിജൻ പരിശോധനയ്ക്കയച്ച് പൊലീസ്.
20 പേരെയാണു തെന്നല, നന്നമ്പ്ര, എആർ നഗർ എന്നിവിടങ്ങളിൽ നിന്ന് ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയതിന് പിടികൂടിയത്. സ്വന്തം ചെലവിലാണു പരിശോധന. സിഐ കെ.പി.സുനിൽകുമാർ, എസ്ഐ പി.എം.രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നവരിൽ നിന്ന് പിഴ ഈടാക്കി വാഹനം വിട്ടുനൽകി. പരിശോധന ഫലവുമായി വരാത്തവരുടെ വാഹനം സ്റ്റേഷനിലാണ്.
പോസിറ്റീവ് ആകുന്നവരെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഗൃഹവാസ കേന്ദ്രത്തിലേക്ക് വിടുമെന്ന് എസ്ഐ പി.എം.രതീഷ് പറഞ്ഞു. എല്ലാ ദിവസവും പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക