സംസ്ഥാനത്ത് തിങ്കളാഴ്ചയോടെ കാലവർഷമെത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്തുവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണിൽ എത്താറുള്ള മൺസൂൺ ഇപ്രാവശ്യം ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണുള്ളത്. കൂടാതെ ഇന്നും സംസ്ഥാനത്തെ ചിലയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; സൂചന നൽകി മുഖ്യമന്ത്രി
മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിലും ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക