തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
രോഗനിരക്ക് കുറയാത്തതിനാലാണ് നടപടിയെന്നും അന്തിമ തീരുമാനം വരും ദിവസങ്ങളിൽ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം അല്പം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലായത് ആശ്വാസകരമാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തില്‍ കാണുന്ന കുറവ്. എന്നാല്‍ രോഗവ്യാപനം സംബന്ധിച്ച ജാഗ്രതയില്‍ തരിമ്ബും വീഴ്ച വരുത്താന്‍ സാധിക്കാത്ത സാഹചര്യം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക