പാകിസ്ഥാനിലെ എയർ ബ്ലൂ വിമാനത്തിനുള്ളിൽ വച്ച് ചുംബിച്ച് ദമ്പതികൾ. എന്നാൽ ഇത് മറ്റ് യാത്രക്കാരെ അസ്വസ്തമാക്കിയെന്ന് റിപ്പോർട്ട്.
സംഭവത്തിൽ സിവിൽ ഏവിയേഷൻ അധികൃതർക്ക് ചില യാത്രക്കാര്‍ പരാതി നൽകി. മെയ് 20–നുള്ള കറാച്ചി– ഇസ്ലാമാബാദ് വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനത്തിനുള്ളിലെ നാലാംനിരയിലായിരുന്നു ഇവരുടെ സീറ്റ്. പെട്ടെന്നാണ് ഇവർ പരസ്പരം ചുംബിക്കാൻ തുടങ്ങിയത്. ഇതുകണ്ട അഭിഭാഷകനായ മറ്റൊരു യാത്രക്കാരൻ പരാതി പറഞ്ഞപ്പോൾ എയർ ഹോസ്റ്റസ് പരസ്യമായുള്ള സ്നേഹപ്രകടനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇതുവകവയ്ക്കാതെ സ്നേഹപ്രകടനം തുടർന്ന ദമ്പതികൾക്ക് മറയ്ക്കാനായി എയർ ഹോസ്റ്റസ് ഒരു ബ്ലാങ്കറ്റ് നൽകി.
സംഭവം സോഷ്യൽ മീഡയയിലും വൈറലായി. പാകിസ്താൻ ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പരാതിയ ഉയർത്തിയ അഭിഭാഷകനെതിരെയാണ് ട്രോളുകൾ കൂടുതലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക