സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന വിവിധ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലായ് ഒന്ന് മുതൽ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിവയ്ക്ക് പുതുക്കിയ നിരക്ക് വര്‍ധന ബാധകമാണ്.
വലിയ ബാധ്യതകളില്ലാതെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സഹായിക്കുന്നതാണ് എസ്ബിഐയുടെ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളിലെ വിവിധ സേവനങ്ങള്‍ക്കാണ് പുതിയ ചാര്‍ജ് ബാധകമാവുക. സീറോ ബാലന്‍സ് അക്കൗണ്ടുടമകള്‍ക്ക് മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കുവാന്‍ സാധിക്കും. എടിഎമ്മം പിന്‍വലിക്കലുകളും ബാങ്കുകളില്‍ നിന്നുള്ള നേരിട്ടുള്ള പിന്‍വലിക്കലുകളും ഉള്‍പ്പെടെയാണിത്. പിന്‍വലിക്കലുകളുടെ എണ്ണം പരിധി കടന്നാല്‍ പിന്നീടുള്ള ഒരോ തവണ പിന്‍വലിക്കലുകള്‍ക്കും 15 രൂപയും ചരക്ക് സേവന നികുതിയും ചേര്‍ത്ത് പിഴ നൽകണം.
ബിഎസ്ബിഡി അക്കൗണ്ടുടമകള്‍ക്ക് സാധാരണയായി 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കാറ്. അതിന് ശേഷം വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജിഎസ്ടിയും ചേര്‍ന്നുള്ള തുകയാണ് നല്‍കേണ്ടത്. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജിഎസ്ടിയുമാണ് ഫീസായി ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക