പ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ നല്ലതാണ് വ്യായാമം. ശരീരഭാരം കുറയ്ക്കാൻ ഒരു മികച്ച യന്ത്രാണ് ട്രെഡ്മിൽ വർക്ക് ഔട്ട്. ഓട്ടം പോലെ അത്ര കഠിനമല്ല. ഇതിനായി ട്രെഡ് മില്ലിന്റെ ചെരിവ് 12 ആക്കുക. അതിൽ കൂടാൻ പാടില്ല. സ്പീഡ് 4.8 മുതൽ 5 കി.മീ / മണിക്കൂർ ആക്കുക. 30 മിനിറ്റ് നടക്കുക.
ശരീരഭാരം കിടിലമായി കുറയും. വേഗത കൂടുതൽ അല്ലാത്തതു കൊണ്ട് പരിക്ക് പറ്റാൻ സാധ്യത കുറവാണ്. ചെരിഞ്ഞ പൊസിഷനിൽ കാലുകൾക്ക് പരമാവധി സ്ട്രെച്ച് കിട്ടും. പ്രധാന പേശികളിലെല്ലാം പ്രവർത്തിക്കും. തുടർച്ചയായി 30 മിനിറ്റ് നടക്കുന്നതു കൊണ്ടും ഇടയ്ക്ക് ബ്രേക്ക് എടുക്കാത്തതു കൊണ്ടും നന്നായി വിയർക്കും.
ശരീരം ചൂടാകും. കൊഴുപ്പ് കൂടുതൽ ബേൺ ചെയ്യാനും സഹായിക്കും. പ്രായം കൂടിയ ആളുകൾക്കും ഈ വർക്ക് ഔട്ട് ചെയ്യാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് ചെയ്യും മുൻപ് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക