കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ യാത്ര ചെയ്തതിന് ക്രിക്കറ്റ് താരം രാഹുല്‍ ത്രിപാഠിക്ക് പിഴ. ലോക്ഡൗണ്‍ സമയത്ത് മാസ്ക് ധരിക്കാതെ കാറില്‍ കറങ്ങിയതിനാണ് ത്രിപാഠിക്ക് പൊലീസ് പിഴ ചുമത്തിയത്.കാറില്‍ താരത്തെ കൂടാതെ മറ്റ് മൂന്ന് പേര് കൂടി ഉണ്ടായിരുന്നതായും പൊലീസുമായി സഹകരിച്ച താരം മാസ്ക് ധരിച്ച് പുറത്തിറങ്ങിയ ശേഷം 500 രൂപ പിഴയടച്ചതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ സമയമാണെന്ന കാര്യം പോലും പരിഗണിക്കാതെ ഒരു കാരണവുമില്ലാതെ താരം കാറില്‍ കറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചികിത്സ ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്നാണ് ത്രിപാഠി നല്കുന്ന വിശദീകരണം.ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മുന്‍നിര താരമാണ് ത്രിപാഠി.
പ്രതികരിക്കാൻ ഇവിടെ എഴുതുക