തിരുവനന്തപുരത്ത് യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം വലിയ ഞെട്ടലാണ് സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാക്കിയത്. വ
ഞ്ചിയൂര്‍ സ്വദേശി സുനില്‍(45), ചേര്‍ത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ്മരിച്ചത്. ഇന്നലെയാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു.
പ്രിയ സുഹൃത്ത് റൂബിയെക്കുറിച്ച് കെവി അനിലെന്ന സുഹൃത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും വേദന പടര്‍ത്തുകയാണ്.
മികച്ച വ്യക്തിത്വം ഉള്ള കലാകാരി ആയിരുന്നു റൂബി. ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട വ്യക്തി. ഊര്‍ജ്ജം നിറച്ച ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും. എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം.’- വേദനയോടെ അനില്‍ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
എന്തിന് റൂബീ … ?
…………………………
രാവിലെ ഫേസ്ബുക്ക് നോക്കിയപ്പോള്‍
ഒരു വാര്‍ത്ത കണ്ട് നടുക്കം കൊണ്ട് മരവിച്ചിരുന്നു പോയി.
പ്രിയ സുഹൃത്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആയിരുന്ന റൂബി ( Ruby Dwani ) ഭര്‍ത്താവുമൊത്ത് ആത്മഹത്യ ചെയ്തിരിക്കുന്നു.
ഞാന്‍ ആദ്യം വിളിച്ചത് നടനും സുഹൃത്തുമായ ജയനാരായണനെയാണ്.
ജയനും അതേ നടുക്കത്തില്‍ …
മികച്ച വ്യക്തിത്വം ഉള്ള കലാകാരി ആയിരുന്നു റൂബി.
ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആള്.
ഊര്‍ജ്ജം നിറച്ച സ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും.
എന്നിട്ടും എന്തിന് ഒരു തൂങ്ങി മരണം …?
അറിയില്ല …
കാലത്തിന്റെ ജനലഴികള്‍ക്കപ്പുറം പ്രസരിപ്പ് തുളുമ്പുന്ന വിടര്‍ന്ന മിഴികളുമായി റുബി ഉണ്ടെന്ന് അറിയാം.
വേദനയോടെ പ്രണാമം കൂട്ടുകാരീ…
അല്ലാതെ എന്തു പറയാന്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക