ജപ്പാൻ വാഹന നിർമ്മാതാക്കളായ സുസുക്കി തങ്ങളുടെ പുത്തൻ വാഹനത്തിന്റെ അവസാന പണികളിലാണെന്ന് സൂചന. പുതുതലമുറ വിറ്റാര എസ്യുവിയുടെ മിനുക്ക് പണികളിൽ ആണെന്നാണ് വിവരം. ഈ വർഷം ഒക്ടോബറിൽ വിറ്റാര വിപണിയിലിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2022 സുസുക്കി വിറ്റാര ഔട്ട്ഗോയിംഗ് മോഡലിനെക്കാൾ ബോൾഡ് ഡിസൈൻ ആയിരിക്കും പുതിയ വിറ്റാര എസ്യുവിയ്ക്ക്. വാഹന പ്രേമികൾക്ക് തികച്ചും പ്രതീക്ഷ നൽകുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
കോവിഡ് മനുഷ്യനിർമിതം, വാദവുമായി വീണ്ടും ഫേസ്ബുക്ക്
വാഹനത്തിന്റെ വിൽപ്പന ആഗോളതലത്തിൽ വർഷാവസാനത്തോടെയോ 2022 -ന്റെ തുടക്കത്തിലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്പിൽ ഈ വർഷം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മൂന്ന് പുത്തൻ മോഡലുകളിൽ ഒന്നായിരിക്കും പുതിയ വിറ്റാര. അന്താരാഷ്ട്ര വിപണിയിൽ, പുതിയ വിറ്റാര കിയ സെൽറ്റോസ്, ഹ്യുണ്ടായി കോന, ടൊയോട്ട C-HR തുടങ്ങിയവയുമായാകും പ്രധാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക