കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യമാണുള്ളത്. രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുന്നുണ്ട്. അതേസമയം, കോവിഡ് മഹാമാരി മനുഷ്യനിർമ്മിതമെന്ന വാദവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഫേസ്ബുക്ക്. കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ ലാബ് സൃഷ്ടിയെക്കുറിച്ചുമെല്ലാം ഫേസ്ബുക്കിൽ നിന്നും അധികൃതർ നീക്കം ചെയ്തിരുന്നു. കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്നും ഈ വിവരം ആപ്ലിക്കേഷനിൽ നിന്ന് നീക്കം ചെയ്യില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ മാറ്റം.
ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന , പുതിയ നിരക്ക് ഇങ്ങനെ
എന്നാൽ അതിനിടെ, ചൈനയിലെ വുഹാന്‍ ലാബിൽ നിർമ്മിച്ചതാണെന്നും ഇതിന്റെ ഉത്തരവാദിത്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്നും യുഎസ് മുന്‍ സെക്രട്ടറി മൈക്ക് പോംപെയോ അഭിപ്രായപ്പെട്ടു. എഫ്ഡിഎയുടെ മുന്‍ മേധാവിയും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക